നെടുമങ്ങാട്: ലഹരിമുക്ത ഭാരതത്തിനായി ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ 10 കോടി ലഹരിമുക്ത പ്രതിജ്ഞാ കാന്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജി.ആർ. അനിൽ എംഎൽഎ നിർവഹിച്ചു.
നഗരസഭ ചെയർമാൻ ആർ. ജയദേവൻ, കൗൺസിലർമാരായ ടി. അർജുനൻ, ജെ. കൃഷ്ണകുമാർ, എസ്. ബിന്ദു, ബ്രഹ്മകുമാരീസ് സോണൽ കോ-ഓർഡിനേറ്റർ ബീന ബെഹൻ, ജില്ല ഡയറക്ടർ ബി.കെ. മിനി, പങ്കജം, ഷീജ, ഷീബ എന്നിവർ പ്രസംഗിച്ചു. ഇതിനു മുന്നോടിയായി പഴകുറ്റിയിൽനിന്നു ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.